ന്യൂ ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ റോഡ് നിര്‍മ്മാണത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്നും ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% പണം തിരികെ നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് വാക്ക് മാറ്റി പറയുകയായിരുന്നുവെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. പിന്നീട് നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയും, സര്‍ക്കാര്‍ ഭൂമി ഉണ്ടെങ്കില്‍ അത് ദേശീയപാതാ നിര്‍മ്മാണത്തിന് സൗജന്യമായി വിട്ട് നല്‍കിയും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.