ന്യൂ ഡല്‍ഹി: രാജ്യ സഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുവട്ടം നിര്‍ത്തിവെച്ചു. തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ രംഗത്ത് വന്നത്. സഭയില്‍ ബഹളം തുടര്‍ന്നതോടെ 11.33 വരെ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് യോഗം ചേര്‍ന്നെങ്കില്‍ വീണ്ടും പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും സഭ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ ബഹളം.