ആലപ്പുഴ: ബീച്ച് ആശുപത്രിയിൽ നവജാത ശിശുക്കളെ മാറിനൽകിയെന്ന് പരാതി. മൂന്ന് ദിവസം മുൻപ് പ്രസവിച്ച കുഞ്ഞുങ്ങളെയാണ് മാറി നൽകിയത്. തത്തംപള്ളി, വെള്ളക്കിണർ സ്വദേശികളുടെ പെൺ കുഞ്ഞിനെയും ആൺകുഞ്ഞിനെയുമാണ് ബന്ധുക്കൾക്ക് മാറി നൽകിയത്.
മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ തിരികെ നല്കിയപ്പോള് മാറിപ്പോകുകയായിരുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏല്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുട്ടികളെ മാറി നല്‍കിയതില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.