ന്യൂ ഡല്‍ഹി: തവാംഗ് അതിര്‍ത്തിയിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ഏറ്റുമുട്ടലില്‍ നിന്ന് ഇന്ത്യയും ചൈനയും ഉടന്‍ പിന്മാറിയതില് സന്തോഷമുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി.
അതേസമയം, തവാംഗ് അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ് നല്കി. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നു പറഞ്ഞ പ്രതിരോധമന്ത്രി ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി.