അര്‍ജന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. ക്രോയേക്ഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. 69-ാം മിനിറ്റില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ലോകകപ്പ് സെമി ഫൈനനലില്‍ ആദ്യപകുതിയില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് അര്‍ജന്റീന ക്രൊയേഷ്യയെ ഞെട്ടിച്ചത്. ലയണല്‍ മെസ്സിയും ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കുവേണ്ടി ഒന്നാം പകുതിയില്‍ വലകുലുക്കിയത്.
34 ആം മിനിറ്റില്‍ സൂപ്പര്‍ തരാം മെസ്സിയാണ് ടീമിനെ മുന്നില്‍ എത്തിച്ചത്. ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ കീപ്പര്‍ ലിവാകോവിച്ച് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഒരു സോളോ ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 2 ആയി.
58-ാം മിനുറ്റില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ലിവാകോവിച്ച് തടുത്തു. 69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. മറുവശത്ത് ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് വേദിയില്‍ നിന്ന് അര്‍ഹമായ യാത്രയപ്പ് നല്കാനാവാതെ ക്രൊയേഷ്യന്‍ താരങ്ങള്‍ കിതച്ചു.
രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്കലോണി അര്‍ജന്റീനയെ ഇത്തവണ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി മാത്രമിറങ്ങിയ ഏഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.