2018ല്‍ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറയുന്ന ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ ടീസര്‍ പുറത്ത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്, ആസിഫ് അലി, ഇന്ദ്രന്‍സ്, ലാല്‍, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ, കലൈയരസന്‍, നരേന്, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ടീസര്‍ റിലീസ് ചെയ്യുമെന്നാണ് ജൂഡ് ആന്റണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ ‘ഒരല്പം നേരത്തെ ആയിക്കോട്ടെ’, എന്ന് കുറിച്ചു കൊണ്ട് ടീസര്‍ നേരത്തെ റിലീസ് ചെയ്യുക ആയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, സംഗീതം- നോബിന് പോള്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്. സംഗീതം ഷാന്‍ റഹ്മാന് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.