മരട്: നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുവാനായി പി എസ് മിഷന്‍ ഹോസ്പിറ്റല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ അത്യാഹിത വിഭാഗം വിപുലീകരിച്ചു. ഈ മാസം അഞ്ചുമുതല്‍ പ്രവര്‍ത്തനമാരംഭിച്ച അത്യാഹിത വിഭാഗത്തില്‍ പി എസ് മിഷന്‍ ഹോസ്പ്പിറ്റലില്‍ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകും.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനു സമയനഷ്ടമില്ലാതെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റും. കൂടാതെ ഇവരുടെ തുടര്‍ചികിത്സയും പരിശോധനകളും പി. എസ് ,മിഷന്‍ ഹോസ്പിറ്റലില്‍ തന്നെ തുടരുകയും ചെയ്യാം..ഒരേ സമയം 16 രോഗികളെ വരെ ചികിത്സിക്കുവാന്‍ കഴിയുന്ന അത്യാഹിത വിഭാഗത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനങ്ങള്‍ ലഭ്യമായിരിക്കും.
യൂറോളജി, ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിയോടൊപ്പം അത്യാധുനിക കാത്ത് ലാബ് സൗകര്യം ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
മരട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ആന്റണി ആശാന്‍പ്പറമ്പില്‍, പി എസ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആനി ഷീല, അത്യാഹിത വിഭാഗം മുഖ്യ കണ്‍സല്‍ട്ടന്റ് ഡോക്റ്റര്‍ ജോണ്‍സണ്‍ കെ വര്ഗീസ്, ആസ്റ്റര്‍ മെഡ്സിറ്റി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫേഴ്സ് ഡോക്ടര്‍ ടി ആര്‍ ജോണ്‍, ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോക്ടര്‍ അനൂപ് ആര്‍ വാര്യര്‍, മരട് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ റവറന്റ് ഫാദര്‍ ജോസഫ് ചെല്ലാട്ട്, പാരിഷ് വികാര്‍, സിബി സേവ്യര്‍, പി എസ് മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടിങ് റേഡിയോളജിസ്റ്റ് ഡോക്ടര്‍ ലിജാ ജോസ്, നഴ്‌സിങ് സുപ്രണ്ടന്റ് ശ്രീമതി അല്‍ഫോന്‍സ ശോഭ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.