കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഷുബിഗി റാവുവാണ് അഞ്ചാംപതിപ്പിന്റെ ക്യുറേറ്റര്‍.’നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദര്‍ശനം ഏപ്രില്‍ 10 വരെ നീളും.
അതേസമയം, നാല് മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള 90 കലാകാരന്മാരാണ് പങ്കെടുക്കുക. രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി ബിനാലെ കാണാന്‍ നിരവധി പേര് ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാ വിദ്യാര്‍ഥികള്‍ പങ്കാളികളാകുന്ന സ്റ്റുഡന്റ്സ് ബിനാലെയും കുട്ടികളുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ബിനാലെയും ഇതോടൊപ്പം നടക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, വിവിധ കലാ അവതരണങ്ങള്‍ എന്നിവയും അരങ്ങേറും.