തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി.സി മാരുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാര്‍ ഹര്‍ജികള്‍ നല്‍കിയത്.
അതേസമയം, ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല് തുടര്‍ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വി.സി മാര്‍ക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.