ന്യൂഡൽഹി: വീരേന്ദ്ര സച്ച്ദേവ ഡൽഹി ബിജെപി അധ്യക്ഷൻ. മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ആദേഷ് ഗുപ്ത രാജിവച്ചതിനു പിന്നാലെയാണ് ഉപാധ്യക്ഷനായിരുന്ന സച്ച്ദേവയെ ചുമതല ഏൽപ്പിച്ചത്.
പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നിർദേശപ്രകാരമായിരുന്നു ആദേഷ് ഗുപ്തയുടെ രാജി. 15 വർഷം ബിജെപി ഭരിച്ചിരുന്ന കോർപറേഷൻ ഭരണം ആദ്യമായി പിടിച്ചെടുത്ത ആം ആദ്മി പാർട്ടി 134 സീറ്റുകൾ നേടിയിരുന്നു. 250 അംഗ സഭയിൽ ബിജെപിക്ക് ലഭിച്ചത് 109 സീറ്റ് മാത്രമാണ്. 2017-ൽ 181 സീറ്റ് നേടിയ പാർട്ടി കനത്ത പരാജയമാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്.