കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ഒന്‍പതാം മത്സരത്തിന് ഇന്നിറങ്ങും. കൊച്ചിയില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സിയാണ് എതിരാളികള്‍. തുടര്‍ച്ചയായ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.
അതേസമയം, നവംബര്‍ അഞ്ചിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ആരംഭിച്ച യാത്ര പിന്നീട് കരുത്തരായ എഫ്സി ഗോവ (3-1), ഹൈദരാബാദ് എഫ്സി (0-1) വഴി ജംഷഡ്പൂര്‍ എഫ്സിയിലൂടെ (0-1) തുടര്‍ന്നു. മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം കരുത്തോടെ തിരികെവന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിക്കാനായാല്‍ 18 പോയിന്റാവും. ഒഡീഷ എഫ്സിക്കും 18 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരി ബ്ലാസ്റ്റേഴ്സിനു തുണയാവും. മറുവശത്ത് ബംഗളൂരുവിനാവട്ടെ ഇതുവരെ രണ്ട് ജയവും ഒരു സമനിലയുമാണുള്ളത്. അഞ്ച് മത്സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടു.