കണ്ണൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരില്‍ പിടിയിലായി. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനില്‍ സുരേന്ദ്രന് എന്നിവരെ കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. കേരളത്തിലാകെ മുപ്പത്തിരണ്ട് കവര്‍ച്ച കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. മോഷണ മുതലും കൊണ്ട് തമിഴ്നാട്ടില്‍ പോയി അവിടെ ആഢംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.