ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയായ ഫെബി ഗോണ്‍സാലസാണ് മരിച്ചത്. എആര്‍ ക്യാമ്പിലെ എഎസ്ഐയായ ഇദ്ദേഹം ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് എഎസ്ഐയാണെന്ന് തിരിച്ചറിഞ്ഞത്.
അതേസമയം, ഗോണ്‍സാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുകയാണ്. ക്യാമ്പിലെന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്നാണ് ക്യാമ്പ് കമാന്റന്റ് അറിയിച്ചത്. മൃതദേഹത്തില്‍ പരിക്കുകളില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.