ഹൈദരാബാദ് : തെലങ്കാനയില്‍ രാസവസ്തുക്കള്‍ നിറച്ച പെട്ടി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിസാമാബാദിലെ ബഡാ ബസാറിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും തെളിവുകള്‍ ശേഖരിച്ചുവരികയാണ്. രാസവസ്തുക്കള്‍ നിറച്ച പെട്ടി കുലുക്കിയതാണ് സ്ഫോടനത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നു. ഇതില്‍ ഏത് തരത്തിലുള്ള രാസവസ്തുക്കളാണ് നിറച്ചിരുന്നത് എന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.