ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹങ്ങള്‍ മോഷണം പോയി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തഞ്ചാവൂരിലെ പുരാതന വനേശ്വര്‍ പെരിയങ്ങാടി അമ്മന്‍ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ശ്രീകോവില്‍ തുറന്ന് നോക്കിയപ്പോഴാണ് വിഗ്രഹങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്. നടരാജ, സോമസ്കന്ദ വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവുമാണ് മോഷണം പോയത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.