നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു.ഷൈൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതു കൊണ്ടാണ് വിമാനത്തിൽ നിന്നും ഇറക്കിവിട്ടു.
പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ ആയിരുന്ന ഷൈൻ തിരികെ കേരളത്തിലേക്ക് വരുന്നതിനിടെയാണ് വിമാത്തിൽ വെച്ച് ഇത്തരത്തിൽ പെരുമാറിയത്. ഒപ്പമുണ്ടായിരുന്ന സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു.
ഷൈൻ ടോം ചാക്കോ, എംഎ നിഷാദ്, ബിനു പപ്പു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹിൻ സീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. ഡിസംബർ ഒൻപതിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.