രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിൽ ആദ്യ പരിപാടി 14ന് വൈകിട്ട് നാലിന് രാജ്ഭവനിൽ നടക്കും ആഘോഷത്തിനായി രാജ്ഭവൻ്റെ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കാനാണ് തീരുമാനം. ആഘോഷത്തിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും മതപുരോഹിതന്മാർക്കും സമുദായ നേതാക്കൾക്കും ക്ഷണമുണ്ടാകും.
ഡിസംബർ 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എം.പിമാർ, എം.എൽ.എമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിഥികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഈ പര’പാടയിൽ പങ്കെടുക്കും. മാത്രമല്ല എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കാനും നീക്കം നടക്കുന്നുണ്ട്.
ഇതിനായി വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവൻ്റെ നേതൃത്വത്തിൽ തയ്യാറാകുകയാണ്. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്. 16ന് കൊച്ചിയിലേക്കു പോവുന്ന ഗവർണർ അവിടത്തെ പരിപാടികൾക്കുശേഷം കോഴിക്കോട്ടുമെത്തും. രാജ്ഭവനിലെ പരിപാടിയിൽ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികൾ ആലോചനയിലുണ്ട്.