മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി 20ന് ചിത്രം ലോകമൊമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പുറത്തിറങ്ങും.
ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FtheManjuWarrier%2Fposts%2Fpfbid02wJ8rDTvkXfiD4Eowhm9rdgZrYDpQpo5r8XuTjDtxiVMjVC5zXkQ55AF8HXLwbxagl&show_text=true&width=500
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. നടന് പ്രഭുദേവയാണ് കൊറിയോഗ്രാഫി. ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നു.