ഹിമാചൽ പ്രദേശിൽ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നത്. പണാധിപത്യത്തേയും വർഗീയ പ്രചരണത്തേയും ഒരുപോലെ നേരിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ തട്ടകത്തിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചത്. താഴെത്തട്ടിലുള്ള ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന്റെ അടിസ്ഥാന കാരണം. ചരിത്രവിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ഗുജറാത്തിലെ തിരിച്ചടി അംഗീകരിക്കുന്നു. ജനവിധി മാനിക്കുന്നു. ആം ആദ്മി പാർട്ടിയും ഉവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിയും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചെന്നതും യാഥാർഥ്യമാണ്.