നടി റിമ കല്ലിങ്കലിന്റെ പുതിയ വീഡിയോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പൗര്‍ണമി ദിവസം എടുത്ത ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് റിമയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പാര്‍വതി, രചന നാരായണന്‍കുട്ടി, സിതാര, രഞ്ജിനി എന്നിങ്ങനെ സിനിമാമേഖലകളിലെ സുഹൃത്തുക്കളും റിമയെ അഭിനന്ദിച്ചെത്തി. ഐശ്വര്യ അശോക് ആണ് ഫോട്ടോ ഗ്രാഫര്‍. കരോലിന് ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. അതേസമയം, ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.