മലപ്പുറം: മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.മലപ്പുറം സ്വദേശി അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും നാല് ജുവലറികളിലുമാണ് ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
അബൂബക്കറിന്റെ ജുവലറികളില്‍ നിന്നും വീട്ടില്‍നിന്നുമായി രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതിനൊപ്പം മൂന്നരലക്ഷത്തിലധികം രൂപയും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സഹായത്തോടെയാണ് അബൂബക്കര്‍ സ്വര്‍ണം കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവര്ക്കൊപ്പമുണ്ടായിരുന്നയാളാണ് അബൂബക്കര്‍ എന്നും ഇഡി അറിയിച്ചു.