തൃശ്ശൂര്‍: ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) നെയാണ് എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യയും മകനും എറണാകുളത്തെ വീട്ടിലേക്ക് പോയതായിരുന്നു. ട്രസ്സ് വര്‍ക്ക് തൊഴിലാളിയാണ്. വടക്കാഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി. ബിജുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.