തിരുവനന്തപുരം: 27ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഡിസംബർ ഒമ്പത് മുതല്‍ 16 വരെ ആണ് ഫിലി ഫെസ്റ്റ് നടക്കുക.ഇന്ന് വൈകിട്ട് 3.30 -ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി. എന്‍. വാസനവന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന സംവിധായിക മഹ്നാസ് മുഹമ്മദിന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്ക്കാരം നല്‍കിയും മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടന ചിത്രമായി ടോറി ആന്റ് ലോകിതയാണ് പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് ഇത്തവണയും ഒട്ടനവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.