കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. സിസ തോമസിന് സാങ്കേതിക സർവകലാശാല താൽകാലിക വിസിയായി തുടരാമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.