ഇസ്ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി പാക് ജനത. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. രാജ്യത്ത് ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ആയിരം രൂപയും 12 കോഴിമുട്ടയ്ക്ക് 500 രൂപയുമാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോയാബീന്റെയും കനോലയുടെയും ഇറക്കുമതി കുറഞ്ഞതാണ് ചിക്കന്‍ വില കൂടാനുള്ള കാരണമായി പാക് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, സോയാബീന്‍, കനോല വിത്ത് തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് രാജ്യത്ത് വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ലിയറന്‍സ് കിട്ടാതെ തുറമുഖത്ത് ചരക്കുകള്‍ കെട്ടിക്കിടക്കുന്നതും വില വര്‍ധനവിന് കാരണമായി. എന്നാല്‍ വിലകയറ്റത്തിനെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ക്ലിയറന്‍സ് വൈകുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥമൂലമാണെന്നും പ്രധാനമനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മതിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.