മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നടന് നിരഞ്ജ് മണിയന്‍പിള്ള വിവാഹിതനായി. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിങില്‍ ബിരുദാനന്തര ബിരുദം നേടിയ നിരഞ്ജന, പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ്.
ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന് സേതു, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന് 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടക്കും.