ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആത്മഹത്യഭീഷണിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച്ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭാരത്ഭായ് വെല്‍ജിഭായ് സോളങ്കിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
നിലവില്‍ ബിജെപിയുടെ മാല്‍തി കിഷോര്‍ മഹേശ്വരിയെക്കാള് 12,000 വോട്ടുകള്‍ക്ക് പിന്നില്‍ നില്ക്കുന്ന സോളങ്കി ചില ഇവിഎമ്മുകള്‍ ശരിയായി സീല്‍ ചെയ്തിട്ടില്ലെന്നും ആരോപിച്ചു. വോട്ടെണ്ണല്‍ മുറിയില്‍ ഇവിഎമ്മില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കഴുത്തില്‍ കുരുക്കിടുകയായിരുന്നു. വിഷയം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.