കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ നടക്കും . നിരവധി വിഷയങ്ങളിൽ ഭിന്നാഭിപ്രായം പാർട്ടിയ്ക്കുള്ളിൽ തന്നെ ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ തുടങ്ങിയവയിൽ ചർച്ച വേണമെന്നാണ് ആവശ്യം. രണ്ടാഴ്ച മുന്പ് യോഗം ചേരാൻ ആലോചിച്ചെങ്കിലും കെപിസിസി പ്രസിഡന്റിന്റെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു