തിരൂർ: മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗൻവാടികളിലും മാസ്ക് നിർബന്ധമാക്കാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം.
അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്ന തരത്തിലുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ് കുറഞ്ഞ പ്രദേശങ്ങളിലാണ് രോഗബാധ പടർന്ന് പിടിക്കുന്നത്. ഇതിനെതിരെയുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ജില്ലയിൽ അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 426 ആയി ഉയർന്നു.