താൻ മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ആരാധകനല്ലെന്ന് സംവിധായകൻ ഒമർ ലുലു. ചെറുപ്പത്തിൽ ഏറ്റവുമധികം കണ്ടിരുന്നത് മോഹൻലാൽ സിനിമകളാണെന്നും ഇപ്പോൾ ഇവരുടെ ആരുടെയും ആരാധകനല്ല താനെന്നും ഒമർ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു .
ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്
‘‘ഞാന്‍ ഇപ്പോ എന്റെ ഫാനാണ്. അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓൺലൈൻ പോർട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടത്. ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ നഗർ എന്നിവയായിരുന്നു കൂടുതൽ കണ്ടിട്ട് ഉള്ളത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു.
അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ. അതുകൊണ്ട് ഒരു തവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. പക്ഷേ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു. പക്ഷേ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാൻ.
ലോക്ഡൗൺ കാലഘട്ടത്തിൽ വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുകആയിരുന്നല്ലോ. അപ്പോഴാണ് സത്യം പറഞ്ഞാൽ ഞാന്‍ എല്ലാം ഒന്ന് നിക്ഷ്പക്ഷമായി ചിന്തിച്ചത് എന്റെ കാഴ്ചപ്പാട് മൊത്തം മാറിയത് എന്ന് വേണമെങ്കിൽ പറയാം. ചെറുപ്പത്തിൽ എന്റെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി. ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്. ഞാൻ ഇപ്പോൾ മമ്മൂട്ടി ഫാനുമല്ലാ കെയ്താൻ ഫാനുമല്ലാ ഞാൻ ഇപ്പോ എന്റെ ഫാനാണ്.’’
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2F701042861378170&show_text=true&width=500