കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു വെള്ളി മെഡൽ നേടി. ഒളിമ്പിക്സിൽ സ്വർണം നേടിയ ഷിഹുവയെ മറികടന്നാണ് ചാനുവിന്റെ ഈ ചരിത്ര നേട്ടം. 2017ൽ 194 കിലോഗ്രാം (85 കിലോഗ്രാം പ്ലസ് 109 കിലോഗ്രാം) ഉയർത്തി സ്വർണം നേടിയ മീരാഭായിയുടെ ലോക ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ മെഡലാണിത്.
മീരാബായി ചാനു 200 കിലോഗ്രാം (സ്നാച്ചിൽ 87 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോഗ്രാം) ഷിഹുവ മൊത്തം 198 കിലോഗ്രാമും (സ്നാച്ചിൽ 89 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 109 കിലോഗ്രാം) ഉയർത്തി.
ചൈനയുടെ ജിയാങ് ഹുയിഹുവ 206 കിലോഗ്രാം (93 കിലോഗ്രാം പ്ലസ് 113 കിലോഗ്രാം) ഭാരമുയർത്തി സ്വർണം നേടി. ഈയിടെ കോമൺവെൽത്ത് ഗെയിംസ് 2022 സ്വർണം നേടിയ ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായിക്ക് സ്നാച്ചിൽ 85 കിലോ ഉയർത്തി സാവധാനത്തിലാണ് തുടക്കമിട്ടത്.