കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നും റിസര്‍വ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നുമാണ് മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെയും കിഫ്ബിയുടെയും വാദം. അതേസമയം, കേസില്‍ ആര്‍ബിഐ ജനറല്‍ ചീഫ് ജനറല്‍ മാനേജറെ കക്ഷി ചേര്‍ത്ത കോടതി വിശദീകരണം നല്കാന് നിര്‍ദ്ദേശിച്ചിരുന്നു.