കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് ലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ സാധാരണക്കാരന് ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോയെന്ന് ചോദിച്ച കോടതി, നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞു. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും സാധാരണക്കാരന് ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ നാട്ടനയുടെ കൊമ്പാണെന്നും ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം. 2012ല്‍ ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടികൂടിയത്.