സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ്ഖാന്റെ ‘പത്താന്’. ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ അടുത്തവര്‍ഷം ജനുവരി 25ന് തിയറ്ററുകളിലെത്തും. ഈ അവസരത്തില്‍ ചിത്രത്തിന്റെ മറ്റൊരു പുതിയ പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
He always gets a shotgun to the fight! 💥 #Pathaan
Celebrate #Pathaan with #YRF50 only at a big screen near you. Releasing in Hindi, Tamil and Telugu. pic.twitter.com/yFUyy2aMpr— Yash Raj Films (@yrf) December 6, 2022
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കിംഗ് ഖാന് ബിഗ് സ്ക്രീനില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണ്‍ എബ്രഹാമം, ദീപിക പദുകോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും വേഷമിടുന്നു. അതേസമയം, സല്മാന് ഖാന് അതിഥി വേഷത്തിലെത്തുന്ന സിനിമ ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും തിയറ്ററുകളിലെത്തും