എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവി’നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ഓരോ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
The Wait is over! 💥 #ChillaChilla is coming to rule your Playlist 😉 from December 09#ChillaChillaFromDec9 #ThunivuPongal #Thunivu #NoGutsNoGlory#Ajithkumar #HVinoth@BoneyKapoor @zeestudiossouth @Udhaystalin @BayViewProjOffl @RedGiantMovies_ @Kalaignartv_off pic.twitter.com/DgKc4CgNK2
— Zee Studios (@ZeeStudios_) December 5, 2022
ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചില്ല ചില്ല എന്ന ഗാനം ഡിസംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. സിനിമ പൊങ്കല്‍ റിലീസായി തീയറ്ററുകളിലെത്തും.