ഇത്തവണ ലോകകപ്പ് ഫൈനലില്‍ കിരീടപ്പോരാട്ടത്തില്‍ ട്രോഫി അവതരിപ്പിക്കുക ബോളിവുഡ് നടി ദീപിക പദുക്കോൺ ആയിരിക്കും. ഈ മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ തയാറെടുക്കുന്നത് .ഇത് സബംന്ധിച്ച് ദിപീകയില് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല .
ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന ദീപികയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.