തിരുവനന്തപുരം:പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വിഴിഞ്ഞ് തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എം വിന്‍സന്‍റ് എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിൽ. ഉച്ചക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച.ഗൗരവമുള്ള വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
130 ദിവസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെനാണവശ്യം.
വിഴിഞ്ഞത്ത് ഇന്നും സമവായ നീക്കങ്ങൾ തുടരും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല.തുടർചർച്ചകൾ നടത്തി ഇക്കാര്യങ്ങൾ സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.
















