സിനിമയിൽ 30 വർഷം തികയുന്ന വേളയിൽ ദളപതി വിജയ്യുടെ തമിഴ്നാട്ടിലെ ആരാധകർ വിവിധ ഭാഗങ്ങളിൽ ആഘോഷം തുടങ്ങി.വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലെ 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു.
നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വർണമോതിരം നൽകിയിരുന്നു.
വാരിസ് ആണ് വിജയ് നായകനായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തും. കഴിഞ്ഞദിവസം പുറത്തുവന്ന ‘തീ ദളപതി’ എന്ന ഗാനത്തിന് യൂട്യൂബിൽ 13 മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്.