തൃശൂര്‍ :യുവതിയെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ പെരുമ്പിലാവില്‍ നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷ (ഗ്രീഷ്മ) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന് സംഭവത്തില്‍ പങ്കുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു .
ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഗ്രീഷ്മ വാതില്‍ തുറന്നില്ല. പിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഭർത്താവായ റാഷിദ് മകനെ മര്‍ദിക്കാറുണ്ടെന്ന് ഗ്രീഷ്മയുടെ മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം ഇവർ പോലീസിനോട് പറഞ്ഞു.
ആറ് വര്‍ഷം മുന്പാണ്ഗ്രീഷ്മയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.