ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിച്ചു. ജലവാര്‍ ജില്ലയില്‍ നിന്നാണ് യാത്രയുടെ 89 ാം ദിനം ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും യാത്രയില്‍ പങ്കെടുത്തു. ഝലവാറിലെ ഝല്‍രാപട്ടനിലെ കാളി തലായിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.യാത്രയ്ക്കിടെ, രാഹുല്‍ഗാന്ധി കുട്ടികളുമായി സംവദിക്കുകയും യാത്രയില്‍ പങ്കെടുത്ത ആളുകളെ അഭിവാദം ചെയ്യുകയും ചെയ്തു.
ഞായറാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള കാല്‍നട ജാഥയെ നയിക്കുന്ന രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയതിന് തൊട്ടുപിന്നാലെ മാധ്യമങ്ങള്‍ ഭാരത് ജോഡോ യാത്ര ബഹിഷ്കരിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു.
‘ഇന്ന്, ആളുകള്‍ യാത്രയെ പിന്തുണയ്ക്കുന്നു, അതുപോലെ തന്നെ സോഷ്യല്‍ മീഡിയയും. എന്നാല്‍ മാധ്യമങ്ങള്‍ അത് ബഹിഷ്കരിക്കുന്നത് തുടരുകയാണ്,’ രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു.