വിഴിഞ്ഞം സംഘര്‍ഷം എൻഐഎ ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘര്‍ഷങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണം. പോലീസ് സ്റ്റേഷന് ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം, അന്വേഷണം എന്‍ഐക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു ഹര്ജിക്കാരന് ഉന്നയിച്ചിരുന്നത്.