തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഹന്‍സിക മോട്വാനി.ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹൻസികയുടെ വിവാഹം ഡിസംബര്‍ 4ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ നടന്നിരുന്നു.ബിസിനസ് പങ്കാളിയായിരുന്ന സൊഹൈല്‍ കതൂരിയയെയാണ് ഹൻസികയുടെ വരൻ. മുംബൈയിലെ മാതാ കി ചൗകിന് ശേഷമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. ഇതിനുശേഷം, സൂഫി നൈറ്റ്, മെഹന്ദി, ഹല്‍ദി തുടങ്ങിയ ചടങ്ങുകളും ആഘോഷമായി നടന്നു.
ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ വേദിയില്‍ ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു ഹന്‍സികയുടെ വിവാഹ വേഷം. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ശ്രദ്ധേയമായി. ഷെര്‍വാനി ധരിച്ചാണ് സൊഹൈല്‍ വിവാഹത്തിനെത്തിയത്.
മാതാ കി ചൗക്കിയില്‍ ധരിച്ച ചുവന്ന സാരിയിലും ഹല്‍ദിയില്‍ ധരിച്ച വെള്ള വസ്ത്രത്തിലും ഹന്‍സിക സുന്ദരിയായിരുന്നു .വിവാഹം കഴിഞ്ഞാലും സിനിമയില്‍ സജീവമായി തുടരുമെന്ന് ഹന്‍സിക അറിയിച്ചിട്ടുണ്ട്.