ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് ഇന്ത്യയെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.
അവസാന വിക്കറ്റിൽ മെഹിദി ഹസൻ( 39 പന്തിൽ 38) മുസ്തഫിസുർ റഹ്മാനെ കൂട്ടുപിടിച്ച് നടത്തിയ മിന്നുന്ന പ്രകടനമാണ് തോൽവിയിലേക്കു കുപ്പുകുത്തിയ ബംഗ്ലദേശിന് വിജയസ്മിതം നൽകിയത്.
നിശ്ചിത 50 ഓവറിൽ ഇന്ത്യ നേടിയ 186 എന്ന ടോട്ടൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ബംഗ്ലദേശ് മറികടന്നു. 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഒരു ഘട്ടത്തിൽ തോന്നിച്ചുവെങ്കിലും മുൻനിരയ്ക്കു പിന്നാലെ മധ്യനിരയും തകർന്നതോടെ ബംഗ്ലദേശ് തോൽവി മുന്നിൽ കണ്ട സ്ഥിതി ഉണ്ടായി. 3 വിക്കറ്റ് എടുത്ത മുഹ്മ്മദ് സിറാജ് ആണ് ഇന്ത്യൻ നിരയിലെ ഏറ്റവും അപകടകാരി. തുടക്കത്തിൽ വൻ പതർച്ച നേരിട്ട ബംഗ്ലദേശിനെ നായകൻ ലിട്ടൺ ദാസ് (63 പന്തിൽ 41 റൺസ്) അനമുൽ ഹഖിനെ (29 പന്തിൽ നിന്ന് 14) കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
നേരത്തെ കെ എല്‍ രാഹുല്‍ (73) ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (24), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിഖര്‍ ധവാന് (7), വിാട് കോലി (9), ഷഹ്ബാസ് അഹമ്മദ് (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (2), ദീപക് ചാഹര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സിറാജാണ് (9) അവസാനം പുറത്തായത്. കുല്‍ദീപ് സെന്‍ (2) പുറത്താവാതെ നിന്നു. ഷാക്കിബിന് പുറമെ ഇബാദത്ത് ഹുസൈന് നാല് വിക്കറ്റ് വീഴ്ത്തി. മെഹ്ദിക്ക് വിക്കറ്റുണ്ട്.