അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.
സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് അധികൃതര്‍ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്കി. അതേസമയം, പെണ്‍കുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സില്‍ എറണാകുളം വൈറ്റിലയിലെത്തിയതായും അവിടുന്ന് തിരിച്ച് പൂപ്പാറയില്‍ ഇറങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രദേശത്തും തേനിയിലും അന്വേഷണം നടത്തി. ഇതിനുശേഷമാണ് തിരുവനന്തപുരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിക്കുന്നത്.