കൊല്ലം : സുകുമാരക്കുറുപ്പ് കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്, റിട്ട. എസ്പി ഹരിദാസ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1984 ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും കണ്ടെത്തിയത് ഹരിദാസാണ്.
സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ: വസന്ത. മക്കള്‍: ഡോ. രൂപ, ടിക്കു. സംസ്കാരം നാളെ.