കോഴിക്കാട്: കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയ കേസില്‍ കോര്പറേഷന് പുറമെ സ്വകാര്യ വ്യക്തികള്‍ക്കും പണം നഷ്ടമായതായി കണ്ടെത്തി. 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറിയാണ് കണ്ടെത്തതിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
അതേസമയം, 12.68 കോടി രൂപ ബാങ്കിന് നഷ്ടമായെന്നാണ് പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പുറമേ കോഴിക്കോട് കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകള്‍ അടക്കം 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.