സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ സൂപ്പസ്റ്റാര്‍ രജനികാന്ത് നായകനായി 2002ല്‍ പുറത്തെത്തിയ ചിത്രം ബാബയുടെ റീമാസ്റ്ററിംഗ് ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്.
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. സംഗീതം എആര്‍ റഹ്മാന്. അതേസമയം, രജനീകാന്തിന്റെ ബാഷയും ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ എത്തിയിരുന്നു.