പത്തനംതിട്ട: വിവാദങ്ങള്‍ക്കിടയില്‍ ശശി തരൂര്‍ എംപി ഇന്ന് പത്തനംതിട്ടയില്‍. ജില്ലയിലെ വിവിധ പരിപാടികളിലും അടൂരില്‍ ബോധിഗ്രാം സെമിനാറിലും തരൂര്‍ പങ്കെടുക്കും. സെമിനാറില്‍ ‘യുവ ഇന്ത്യ സാമൂഹ്യ സാമ്ബത്തിക ശാക്തീകരണം ‘എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയര്മാന് ജെ എസ് അടൂര്‍ നേതൃത്വം നല്കുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം.
അതേസമയം, പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം തരൂര്‍ ഔദ്യോഗികമായി അറിയിക്കാത്തതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയിലാണ്. പരിപാടിയിലേക്ക് ക്ഷണം ഉണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ആന്റോ ആന്റണി എംപിയും പി മോഹന്‍രാജും പങ്കെടുക്കും.