തിരുവനന്തപുരം : തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ സഭ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തോട് സംസ്ഥാന സര്‍ക്കാരിന് നിസംഗ മനോഭാവമാണെന്നും പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്തെ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കുലറിലെ വിമര്‍ശനം. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദീകരിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചത്.
അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നുവെന്നും സമരത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സര്‍ക്കുലറിലുണ്ട്.