തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിൻ്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസ് എടുത്തത്.
പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. സിഐയുടെ വീട്ടിൽ പരാതി പറയാനെത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി. സി.ഐയുടെ മകളെ ഉപദ്രവിച്ചതിനു പരാതിക്കാരിക്കെതിരെയും കേസുണ്ട്. എ.വി.സൈജു ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടാൻ വ്യാജ രേഖകളുണ്ടാക്കിതിനായിരുന്നു സസ്പെൻഷൻ.
യുവതിയുടെ പരാതിയിൽ സി.ഐയ്ക്ക് എതിരെ പീഡനത്തിന് നേരത്തേ കേസെടുത്തു. നെടുമങ്ങാട് പൊലീസ് തന്നെയാണ് അന്ന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തത്. നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു എ.വിയ്ക്കെതിരെ പരാതി നൽകിയത്.
രണ്ടുമാസം മുൻപ് മലയിൻകീഴ് സ്വദേശിയായ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. തുടർന്നാണ് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിത്.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തകേസിൽ ജാമ്യത്തിൽ തുടരുന്നതിനിടെയാണ് കുടുംബ സുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലും സൈജു പ്രതിയാവുന്നത്. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെം ഗീകമായി പിഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസാണ് സൈജുവിനെതിരെ കേസെടുത്തത്.